ചര്‍മസൗന്ദര്യത്തിന് കറ്റാര്‍വാഴ കഴിഞ്ഞേയുള്ളൂ
ചര്‍മത്തിലുണ്ടാകുന്ന കരുവാളിപ്പും കറുത്ത പാടുകളും വരള്‍ച്ചയുമൊക്കെ സൗന്ദര്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. കെമിക്കല്‍സ് കണ്ട് പല സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളും പരിശോധിച്ചാലും ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാതെ വിഷമിക്കുന്നവരാണ് അധികവും. എന്നാല്‍ ശ്രദ്ധിച്ചുനോക്കിയാല്‍ മനസിലാകും പ്രകൃതി തന്നെ ഇത്തരം ഘട്ടങ്ങളില്‍ നമുക്ക് സഹായമായി എത്തുമെന്ന്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ചര്‍മ സംരക്ഷണത്തിന് എപ്പോഴും ഉപകാരപ്രദമാകുന്നത്.
ചര്‍മ്മത്തിന് പ്രശ്‌നമുണ്ടാക്കുന്ന ഘടകങ്ങള്‍ക്ക് ഏറ്റവും നല്ല പരിഹാരമാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ കുറച്ച് ദിവസം ഉപയോഗിച്ചാല്‍ അത് പല വിധത്തിലുള്ള ചര്‍മ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. മൃതകോശങ്ങളാണ് ചര്‍മ്മത്തില്‍ പശ്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ മുമ്പില്‍. ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഇത് ഉണ്ടാക്കുന്നു. ചര്‍മ്മത്തിന് പുത്തനുണര്‍വ്വ് നല്‍കുന്ന കാര്യത്തില്‍ കറ്റാര്‍ വാഴ എന്നും മികച്ച് നില്‍ക്കുന്നതാണ്. ചര്‍മ്മത്തിന് ഫ്രഷ്നസ് നിലനിര്‍ത്തുന്നതിന് ഇത് സഹായിക്കുന്നു.
കറ്റാര്‍ വാഴ നീര്, മഞ്ഞള്‍പ്പൊടി, കടലമാവ് എന്നിവ എല്ലാം മിക്സ് ചെയ്ത് മുഖത്ത് തേച്ച് പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. കറ്റാര്‍ വാഴ ജെല്‍ മുഖത്ത് എന്നും കിടക്കാന്‍ നേരത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. നല്ലതു പോലെ മുഖത്ത് മസ്സാജ് ചെയ്യുക. ഇത് ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നു. ് കണ്ണിനു താഴെയുള്ള കറുപ്പ് മാറാനും കറ്റാര്‍വാഴ ജെല്‍ പ്രയോജനപ്പെടും. സൂര്യപ്രകാശത്തില്‍ നിന്നും ഉണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും കറ്റാര്‍വാഴ ജെല്‍ പരിഹാരമാണ്. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകളും ഇല്ലാതാക്കി ചര്‍മ്മത്തിനെ പൂര്‍ണമായും വൃത്തിയാക്കാനും ഇത് ഉപയോഗിക്കാം